ഭൂചലനത്തിനു ശേഷം നേപ്പാളിന് മുകളിലൂടെ പോയ ഉപഗ്രഹം എവറസ്റ്റിന്‍റെ ചിത്രവും പകര്‍ത്തിയിരുന്നു. ഇവ പഠന വിധേയമാക്കിയപ്പോഴാണ് എവറസ്റ്റിനു ഉയരം കുറഞ്ഞതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 2.5 സെന്റി മീറ്റര്‍ ഉയരകുറവാണ് എവറസ്റ്റിനു സംഭവിച്ചിരിക്കുന്നത്. കാഠ്മണ്ഡുവിലെ ഒരു പ്രദേശം ഒരു മീറ്ററില്‍ കൂടുതല്‍ ഉയര്‍ന്നതായും ഉപഗ്രഹം കണ്ടെത്തിയിട്ടുണ്ട്.
കഠ്മണ്ഡുവിൽ ഭൂചലനത്തിന്റെ ആഘാതം രൂക്ഷമായത് ഇതിനാലാണെന്നാണ് ദൃശ്യങ്ങൾ വിശകലനം ചെയ്ത വിദഗ്ധരുടെ അഭിപ്രായം. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 7757 ആയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 16,390 പേർക്കു പരുക്കേറ്റിട്ടുണ്ട്. 2,79,234 വീടുകൾ പൂർണമായും 2,37,068 വീടുകൾ ഭാഗികമായും തകർന്നു. മരിച്ചവരിൽ ഏറെപ്പേരും സിന്ധുപാൽചൗക്ക് ജില്ലയിൽനിന്നുള്ളവരാണ്. ഭൂകമ്പത്തെ തുടർന്നുണ്ടായ ഹിമപാതത്തിൽ 110 വിദേശികളടക്കം മുന്നൂറോളം പേർ മരിച്ചതായാണു പുതിയ കണക്ക്.