2019ൽ നടത്തിയ കണക്കുകൾ പ്രകാരം വിദേശ താമസക്കാരിൽ 35.1 ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. 2018-ൽ നിന്ന് 1.7 ശതമാനം പോയിന്റ് വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. റോമൻ കത്തോലിക്കക്കാരിലും പ്രൊട്ടസ്റ്റന്റ് കാരിലും അവിശ്വാസികളുടെ എണ്ണം 2018നേക്കാൾ വർധിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന മൂന്നിലൊന്നിലധികം പേര്‍ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല എന്നും റിപ്പോർട്ട് പറയുന്നു.