നാസയുടെ ചൊവ്വ പേടക പരീക്ഷണം പരാജയപ്പെട്ടു
ചൊവ്വ പര്യവേക്ഷണം ലക്ഷ്യമിട്ട് നാസ തയാറാക്കിയ പേടകത്തിന്റെ പരീക്ഷണം പരാജയപ്പെട്ടു. ചൊവ്വയില് വാഹനങ്ങളെ ഇറക്കാന് സഹായകമാകുന്ന ലോ ഡെന്സിറ്റി സൂപ്പര്സോണിക് ഡിസലെറേറ്റര് മിഷനാണ് പരാജയപ്പെട്ടത്. ചെവ്വയിലെ അന്തരീക്ഷത്തിന് ഘനമില്ലാത്തതിനാല് വളരെ വേഗതയില് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന സ്പേസ്ക്രാഫ്റ്റിന്റെ വേഗം നിയന്ത്രിച്ച് സുരക്ഷിതമായി ഇറക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച പേടകമായിരുന്നു ഇത്.
ഇതുവരെ നിര്മ്മിച്ച ഏറ്റവം വലിയ പാരച്യൂട്ട് ഉപയോഗിച്ച് നടത്തിയ പരീക്ഷണമാണ് പരാജയപ്പെട്ടത്. 2014 ജൂണില് നടത്തിയ പരീക്ഷണത്തില് പാരച്യൂട്ടിന് തകരാര് സംഭവിച്ചിരുന്നു. അതിന് ശേഷം നടത്തിയ രണ്ടാമത്തെ പരീക്ഷണമാണിത്. ചൊവ്വയെപ്പറ്റി പരീക്ഷണം നടത്താനുള്ള മറ്റ് റോബോട്ടുകളെയും ചിലപ്പോള് ഭാവിയില് മനുഷ്യനെത്തന്നെയും ചൊവ്വയിലെത്തിക്കണമെങ്കില് 15 - 20 മെട്രിക് ടണ് വാഹനം ഇറക്കാനുള്ള സാങ്കേതികത വേണം ഇതിനുള്ള പരീക്ഷണത്തിലാണ് നാസ.