അമിതമായി ഫേസ്ബുക്ക് ഉപയോഗിക്കരുത്; ആത്മരതി ഉണ്ടാകും

ബുധന്‍, 16 ജൂലൈ 2014 (14:18 IST)
ഫെയ്‌സ്ബുക്കിന്റെ അമിത ഉപയോഗം ആത്മരതിയിലേക്ക് നയിക്കുമെന്ന് ഫ്‌ളോറിഡ യൂണിവേഴ്‌സറ്റി യുടെ പഠനം.
18 നും 50 നും ഇടയില്‍ പ്രായമുളളവരും 500 സുഹൃത്തുക്കളുള്ളവരും 2 മണിക്കൂറെങ്കിലും ഫേസ്ബുക്കില്‍ ചിലവഴിക്കുന്നവരുമായ ആളുകളില്‍ നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.ഫേയ്‌സ്ബുക്കിലെ  ഇവരുടെ ഇടപെടലുകളെ സംബന്ധിച്ച് അറിയുവാനായി ഇവര്‍ക്ക് പൂരിപ്പിക്കുവാനായി ഒരു ചോദ്യാവലി നല്‍കിയിരുന്നു ഇതിലൂടെ യാണ് ഇവരിലെ ആത്മരതി സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

 
കൂടെക്കൂടെ പ്രോഫൈല്‍ ചിത്രങ്ങള്‍ മാറ്റുന്നതും മറ്റുളളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി അടിക്കടി സ്റ്റാറ്റസ് മാറ്റുന്നതും  ആത്മരതിയുടെ ലക്ഷണമായി പഠനം ചൂണ്ടികാട്ടുന്നു. പുരുഷന്‍മാരെക്കാള്‍  സ്ത്രീകളാണ് ഇങ്ങനെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പഠനം പറയുന്നു.
ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം, സ്റ്റാറ്റസ് അപ്‌ഡേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍  പ്രോത്സാഹിപ്പിക്കുന്നുവെന്നും ഫ്‌ളോറിഡ യൂണിവേഴ്‌സറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക