മസ്ക്കറ്റിലെ സലാലയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു

വ്യാഴം, 21 ഏപ്രില്‍ 2016 (10:25 IST)
അഞ്ചു മാസം ഗർഭിണിയായ മലയാളി നഴ്സിനെ മസ്ക്കറ്റിലെ സലാലയിൽ  മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലാറ്റിലെ മുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണോ വെട്ടേറ്റാണോ മരിച്ചത് എന്നകാര്യത്തിൽ വ്യക്തതയില്ല. അങ്കമാലിയിലെ കറുകുറ്റി സ്വദേശി ചിക്കു റോബർട്ട് ആണ് മരിച്ചത്.  
 
കഴിഞ്ഞ മൂന്നു വർഷമായി ചിക്കുവും ഭർത്താവ് ജിൻസണും സലാലയിലെ ബാദിൽ അൽസാമ ആശുപത്രിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഇന്നലെ രാത്രി 11 മണിക്കായിരുന്നു ചിക്കുവിന് ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്നത്. എന്നാൽ സമയം കഴിഞ്ഞിട്ടും ചിക്കു ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ഭർത്താവ് ഫ്ലാറ്റിൽ വന്നു നോക്കിയപ്പോളാണ് വെടിയേറ്റു കിടക്കുന്ന ചിക്കുവിനെ കണ്ടത്. 
 
ഈ സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന പാക്കിസ്ഥാൻകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായാണ് സൂചന. ഇതു സമ്പദ്ധിച്ച കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക