പരമാവധി വേഗത്തില്‍ കറങ്ങുന്ന ടേബിള്‍ ഫാനിന്റെ ബ്ലേഡുകള്‍ നാവുകൊണ്ടാണ് ഈ യുവതി പിടിച്ചു നിര്‍ത്തുന്നത്. രണ്ടു ഫാനുകളാണ് അവര്‍ റെക്കോര്‍ഡ് പ്രകടനത്തിനായി പിടിച്ചു നിര്‍ത്തിയത്. ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ എലിക്കെണികള്‍ നാക്കുപയോഗിച്ച് തുറന്നുവിട്ടതിന്റെ റെക്കോര്‍ഡും ഈ യുവതിക്കു തന്നെയാണ്.