ഗ്ലാസില്‍ നിര്‍മിച്ച കൂറ്റന്‍ താഴികക്കുടത്തിന്റെ രൂപത്തിലാണ് നിര്‍മാണം. ഈ നഗരം കടലില്‍ പൊങ്ങിക്കിടക്കും. ചുരുള്‍ രൂപത്തില്‍ അടിഭാഗം കടലിനടിയില്‍ ബന്ധിച്ചിരിക്കും. മീതെയ്ന്‍ വാതകവും താപവൈദ്യുതിയും ഊര്‍ജമായി ഉപയോഗിക്കുക. കൊടുങ്കാറ്റുണ്ടായാല്‍ നഗരം കടലില്‍ താഴ്ത്തി നിര്‍ത്തി രക്ഷിക്കാവുന്ന രീതിയിലാണ് സജ്ജീകരണം. ആധുനികമായ 'അറ്റ്ലാന്റിസി"ന്റെ പണി പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വേണ്ടി വരും. സാങ്കേതികത സജ്ജമാക്കാന്‍ പ്രതീക്ഷിക്കുന്നത് 15 വര്‍ഷത്തെ സമയം.