തിരിച്ചടികള്‍ക്കിടയില്‍ സാംസങ്ങിന്റെ ഗ്യാലക്സി എസ് 7 എത്തുന്നു
തിങ്കള്‍, 22 ഫെബ്രുവരി 2016 (11:11 IST)
പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളായ ഗ്യാലക്സി എസ് 7, എസ് 7 എഡ്‌ജ് എന്നിവ വിപണിയിലേക്ക്. തെരഞ്ഞെടുത്ത ചില നഗരങ്ങളിലായി മാർച്ച് 11 മുതൽ വിൽപ്പന ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
മൊബൈല്‍ പ്രേമികളെ സംതൃപ്‌തരാക്കുന്ന എല്ലാ മാറ്റങ്ങളും ആവാഹിച്ചാണ് സാംസങ്ങ് തങ്ങളുടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിക്ക് തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ പുതിയ മോഡലുകള്‍ പുതിയ കുതിച്ചു ചാട്ടം സാധ്യമാക്കുമെന്നാണ് കരുതുന്നത്.
എസ് 7, എസ് 7 എഡ്ജിലും 5.1 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്യാലക്സി എസ്7 രണ്ടു സ്റ്റോറേജ് വേരിയന്റിലാണ് പുറത്തിറങ്ങിയിരിക്കുന്നത് (32 ജിബി, 64 ജിബി). ഗ്യാലക്‌സി എസ് 7, എസ്7 എഡ്‌ജ് ഹാര്‍ഡ്‌വേറില്‍ മാറ്റമില്ല.