വിവാഹം മാത്രം ആഘോഷമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ അതൊക്കെ ഇപ്പോൾ ചുരുക്കം മാത്രം. ഇപ്പോൾ കാലം മാറിയിരിക്കുകയാണ്. വിവാഹത്തിന് ചിലവഴിക്കുന്ന പണത്തേക്കാളും സമയത്തിനേക്കാളും നവദമ്പതികൾ ചിലവഴിക്കുന്നത് ഫോട്ടോഷൂട്ടിനായിട്ടാണ്. അതും വളരെ വ്യത്യസ്തമായ രീതിയിൽ. എന്നാൽ ഇത്തരത്തിൽ വ്യത്യസതയ്ക്കായി ഫോട്ടോ ഷൂട്ട് ചെയ്യാൻ ഇറങ്ങുമ്പോൾ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചും ബോധവാന്മാരയിരിക്കണം.