കാത്തിരുപ്പുകൾ വെറുതെ അല്ല, 21 വർഷത്തിന് ശേഷം അവർ തമ്മിൽ കണ്ടു, സംസാരിച്ചു!

ശനി, 11 ജൂണ്‍ 2016 (13:40 IST)
21 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ഒടുവിൽ നഷ്ടപ്പെട്ട മകനെ സ്വന്തമാക്കിയ ഒരമ്മ. കാലിഫോർണിയയിൽ നിന്ന് ആ അമ്മയ്ക്ക് മകനെ നഷ്ട്പ്പെടുമ്പോൾ അവന് വയസ്സ് ഒന്നര. അമ്മയുടെ മുഖം ഓര്‍മയില്‍ പോലുമില്ലാതിരുന്ന മകനും ഒരു ചിത്രം പോലും കൈയിലില്ലാതിരുന്ന അമ്മയും ആദ്യ കൂട്ടിക്കാഴ്ചയില്‍ വികാരഭരിതരായി.
 
കാലിഫോർണിയയിൽ നിന്നും മെക്സിക്കോയിലെക്കുള്ള അവരുടെ യാത്ര കണ്ണീരിന്റേയും കാത്തിരിപ്പിന്റേയും പ്രതിഫലമാണ്. കാലിഫോര്‍ണിയയില്‍ മകനോടൊപ്പം താമസിച്ചിരുന്ന മരിയ മാന്‍സിയയും ഭര്‍ത്താവ് വാലെന്റൈന്‍ ഹെര്‍നാന്‍ഡെസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. 1995ൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മരിയക്ക് മകനെ നഷ്ട്പ്പെടുകയായിരുന്നു. ഭർത്താവിനെയും മകനെയും അവർക്ക് കണ്ടെത്താനായില്ല.
 
മകനെ ഒരിക്കൽ പോലും മരിയയ്ക്ക് ലഭിക്കരുതെന്ന ഉദ്ദേശ്യത്തിൽ കുഞ്ഞിന്റെ ഫോട്ടോയടക്കം എല്ലാം എടുത്തുകൊണ്ടാണ് ഭര്‍ത്താവ് പോയതെന്ന സത്യം അവരെ തളര്‍ത്തി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അന്വേഷണവും പ്രാര്‍ത്ഥനയുമായിരുന്നു. മകനെ കണ്ടെത്തിയ അന്വേഷണ സംഘം ഇരുവരെയും വിവരം അറിയിക്കുന്നതിനു മുന്‍പ് ഡിഎന്‍എ പരിശോധന നടത്തി ഉറപ്പുവരുത്തിയിരുന്നു.
 
മകന്‍ സ്റ്റീവ് ഹെര്‍നാന്‍ഡെസിനെ കണ്ടെത്തിയപ്പോഴാണ്. അപ്പോഴേക്കും പിതാവിനെ കാണാതായിരുന്നു. അയാള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും വ്യക്തമായിരുന്നില്ല.മകനെ കാണാതായി നാളുകള്‍ക്കുശേഷം കുടുംബ സുഹൃത്തിന്റെ കൈവശം ഉണ്ടായിരുന്ന മകന്റെ കുഞ്ഞുനാളിലെ ഫോട്ടോ മരിയ കണ്ടെത്തിയിരുന്നു.  . മകന്‍ ജീവിച്ചിരിക്കുന്നെന്ന വാര്‍ത്ത മരിയയ്ക്കു വിശ്വസിക്കാനായില്ല. ഒടുവില്‍ മകനെ നേരില്‍ കണ്ടപ്പോള്‍ സകലനിയന്ത്രണവും വിട്ട് അവര്‍ പൊട്ടിക്കരഞ്ഞു
 
വ്യാഴാഴ്ചയാണ് മകന്‍ കാലിഫോര്‍ണിയയിലെത്തി സ്വന്തം അമ്മയെ കാണുന്നത്. അമ്മ തങ്ങളെ ഉപേക്ഷിച്ചുപോയെന്നാണ് പിതാവ് പറഞ്ഞതെന്ന് സ്റ്റീവ് അറിയിച്ചു. സ്റ്റീവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ മരിയയുടെ കൈവശമുണ്ട്. മെക്‌സിക്കോയില്‍ പാതിവഴിയിലാക്കിയ നിയമപഠനം യുഎസില്‍ തുടരാനിരിക്കുകയാണ് സ്റ്റീവ്.

വെബ്ദുനിയ വായിക്കുക