ഇസ്രയേലില്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മെഡിറ്ററേനിയന്‍ കടലിന്റെ അടിത്തട്ടില്‍ നിന്നാണ് സ്വര്‍ണശേഖരം കണ്ടെത്തിയത്. ഏകദേശം 2000ത്തോളം വരുന്ന സ്വര്‍ണ നാനയങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്. ഇസ്രയേലിലെ പുരാതന തുറമുഖമായ സിസേറയില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചത്. മുങ്ങല്‍ വിദഗ്ദരാണ് ഇവ കണ്ടെത്തിയത്. ഇവിടെ മുങ്ങല്‍ പരിശീലനം നടത്തിയിരുന്നവര്‍ക്ക് അപ്രതീക്ഷിതമായാണ് ഇവ ലഭിച്ചത്.
ലഭിച്ചത് സ്വര്‍ണ നാണയങ്ങളാണ് എന്ന് മനസിലായതിനേ തുടര്‍ന്ന് ഇവര്‍ തങ്ങളുടെ ക്ലബ്ബിന്റെ ഡയറക്ടറെ വിവാമറിയിക്കുകയായിരുന്നു. ഒമ്പത് കിലോയാണ് ഇത്രയും സ്വര്‍ണനാണയങ്ങളുടെ ഭാരം. സംഭവം അറിഞ്ഞെത്തിയ ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ ഇവ ഏറ്റെടുത്തിട്ടുണ്ട്. 1000 വര്‍ഷങ്ങളോളം പഴക്കം വരുന്നവയാണ് ഈ സ്വര്‍ണനാണയങ്ങളെന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്.
ആദ്യമായാണ് ഇത്രയും വിലമതിക്കുന്ന പുരാവസ്തു ശേഖരം ഇസ്രായേലില്‍നിന്ന് കണ്ടെത്തുന്നത്. 909മുതല്‍ 1171വരെയുള്ള കാലയളവില്‍ പശ്ചിമേഷ്യ ഭരിച്ചിരുന്ന ഫാത്തിമിദ് ഖലീഫത്തിന്റെ കാലത്തുള്ള സ്വര്‍ണനാണയങ്ങളാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം. വ്യാപാരവുമായി പോയ കപ്പല്‍ മറിഞ്ഞതോ സിസേറയില്‍ ഉള്ള സൈനികര്‍ക്ക് വേതനവുമായി പോയ കപ്പല്‍ മറിഞ്ഞതോ ആകാം ഇതിനു കാരണമായതെന്നാണ് വിലയിരുത്തല്‍.