അമേരിക്കയുടെ ‘മാവെന്‍’ ചൊവ്വയുടെ ഭ്രമണപഥത്തില്‍

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (09:36 IST)
അമേരിക്കയുടെ ചൊവ്വാ പര്യവേക്ഷണ പദ്ധതിയായ മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍. ചൊവ്വ പ്രവേശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നാസ അറിയിച്ചു.
 
2030 ഓടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പാത്ത് ടു മാര്‍സ് എന്ന പേരില്‍ പദ്ധതിക്ക് വേണ്ടിയാണ് മാവെന്‍ വിക്ഷേപണം. ചൊവ്വയിലെ ജല സാന്നിധ്യം, അന്തരീക്ഷം എന്നിവയെക്കുറിച്ച് വിശദമായ പഠനം നാസ ഉദ്ദേശിക്കുന്നുണ്ട്. 10 വര്‍ഷത്തോളമെടുത്താണ് നാസ മാവെന്‍ വികസിപ്പിച്ചത്.
 
ഇന്ത്യയുടെ മംഗള്‍യാന് ശേഷം നവംബര്‍ 18 നാണ് മാവെന്‍ വിക്ഷേപിച്ചത്. പക്ഷെ ശക്തി കൂടിയ റോക്കറ്റില്‍ വിക്ഷേപിച്ചതിനാല്‍ ഇന്ത്യന്‍ പേടകത്തേക്കാള്‍ മുന്നിലെത്തി. നിര്‍ണായകമായ ചൊവ്വ പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ ശാസ്ത്രജ്ഞര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍