ചൊവ്വായിലെത്തട്ടെ എന്നിട്ടു വേണം ഇന്ത്യക്ക് സൂര്യനിലേക്ക് പോകാന്‍!
ശനി, 20 സെപ്‌റ്റംബര്‍ 2014 (12:32 IST)
ഭാരതത്തിന്റെ അഭിമാന ഗ്രഹാന്തര ദൌത്യമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍( എം ഒ എം) അഥവാ മംഗള്‍യാന്‍ ലക്ഷ്യം കാണുന്നതോടെ ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐഎസ്‌ആര്‍ഒ ഒരു സുപ്രധാന പ്രഖ്യാപനം കൂടി നടത്തും. അധികമാരും കടക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത സൂര്യ പഠനത്തിന് തയ്യാറെടുക്കുന്ന പ്രഖ്യാപനമാകും ഐഎസ്‌ആര്‍ഒ നടത്തുക. സൂര്യ മണ്ഡലത്തിലേ പ്രഭാമണ്ഡലത്തേക്കുറിച്ചുള്ള പഠനത്തിനാണ് ഐഎസ്‌ആര്‍ഒ തയ്യാറെടുക്കുന്നത്.
ഇതുവരെ ആരും അധികം കൈ വയ്ക്കാത്ത മേഖലയാണ് ഇതെന്നതാണ് പ്രത്യേകത. അതേ സമയം ഇന്ത്യയുടെ ചൊവ്വാ ദൌത്യത്തില്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് ഒരു പങ്കുമില്ലെന്ന് ഐഎസ്‌ആര്‍ഒ മുന്‍ മേധാവി ജി മാധവന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇപ്പോഴത്തേ തലവന്‍ ഡോ കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലൈനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മംഗള്‍യാന്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. ചൊവ്വാദൌത്യത്തിന് ശേഷം ഐഎസ്ആര്‍ഒയുടെ ലക്ഷ്യം സൂര്യപഠനമാണ്. ചന്ദ്രയാന്‍ രണ്ട് ദൌത്യം ഉപേക്ഷിച്ചിട്ടില്ലെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.
അതേ സമയം മംഗള്‍യാന്‍ ദൌത്യം പൂര്‍ത്തിയാകാന്‍ ഇനി വെറും മൂന്നു ദിവസം കൂടി മാത്രമേ ശേഷിക്കുന്നുള്ളു. ലോകം ആകാംഷയോടെയാണ് ഇന്ത്യയുടെ ചൊവ്വാ ദൌത്യത്തേ നോക്കിക്കാണുന്നത്. ഇത്രയും ചെലവുകുറഞ്ഞ ദൌത്യം ലോകത്തില്‍ ആദ്യമായാണ് നടത്തപ്പെടുന്നത് എന്നതു തന്നെ കാരണം. കൂടാതെ ഇന്ത്യയുടെ ബഹിരാകാശ പഠനത്തിന് മുതല്‍കൂട്ടാകുന്ന നിര്‍ണായകമായ വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതികവിദ്യ മംഗള്‍യാനുണ്ട്.
ചൊവ്വയില്‍ മനുഷ്യവാസം സാധിക്കുമോയെന്ന് പഠനം നടത്തുന്ന ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍, മീഥേന്‍ സെന്‍സര്‍ ഓഫ് മാഴ്സ് അഥവാ എംഎസ്എം, മാര്‍സ് കളര്‍ ക്യാമറ തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചൊവ്വയുറ്റെ അന്തരീക്ഷം, മണ്ണിന്റെ ഘടന, കാലാവസ്ഥ, ജീവന് അനുകൂലമായ സാഹചര്യങ്ങള്‍, ജലത്തിന്റെ സാന്നിധ്യം എന്നിവ മംഗള്‍യാന്‍ നിരീക്ഷിക്കും.