നേപ്പാളില്‍ വന്‍ ഭൂചലനം, 128 പേര്‍ മരിച്ചു, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നു

ശനി, 4 നവം‌ബര്‍ 2023 (08:54 IST)
നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 128 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പലരും കെട്ടിടങ്ങള്‍ക്കുള്ളില്‍ കുരുങ്ങികിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നേപ്പാള്‍ ഭൂചലനത്തെ തുടര്‍ന്ന് ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രകമ്പനങ്ങളുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
കഴിഞ്ഞ ദിവസം രാത്രി 11.32 ഓടെയായിരുന്നു സംഭവം. നേപ്പാളിലെ ജാജര്‍കോട്ട്, റുകും, വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഭൂചലനം രാത്രിയിലായതിനാല്‍ പലരും ഈ സമയത്ത് ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. റുകും ജില്ലയില്‍ മാത്രം 35 പേരും ജാര്‍ക്കോട്ടില്‍ 34 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍