നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍; കാരണം നിസാരമല്ല
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം പാകിസ്ഥാനില്‍വരെ ചര്‍ച്ചയാകുന്നു. വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോർട്ട് ചെയ്‌ത രീതിയെ ആണ് പാക് മാധ്യമങ്ങള്‍ വിമര്‍ശിച്ചത്.
പ്രമുഖ പാക് മാസിക ഹെറാൾഡാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തന ശൈലിയെ പരിഹസിച്ചത്. ബലാത്സംഗ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധക്കുന്നു. നടിയെ ഉപദ്രവിച്ച സംഭവം മാധ്യമങ്ങള്‍ ആഘോഷിച്ചെന്നും ഹെറാൾഡ് പറയുന്നു.
മലയാളത്തിലെ പ്രമുഖ ചാനാലായ കൈരളിയും ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും നടിയുടെ വാർത്ത കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്നും ഹെറാൾഡ് വ്യാക്തമാക്കുന്നു. ദേശീയ ദിനപത്രങ്ങളായ ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ് എന്നിവയില്‍ വന്ന വാര്‍ത്തകളെയും പാക് മാധ്യമങ്ങള്‍ വിമര്‍ശിച്ചു.