കുട്ടികളുടെ അവകാശത്തിനായി സംസാരിക്കാൻ പ്രായപരിധിയില്ല: മലാല യൂസഫ്
ബുധന്‍, 8 ജൂലൈ 2015 (09:03 IST)
കുട്ടികളുടെ അവകാശത്തിനുവേണ്ടി സംസാരിക്കാൻ പ്രായപരിധിയിലെന്ന് നൊബേൽ ജേതാവ് മലാല യൂസഫ് സായ്. കുട്ടി എന്നു പറയപ്പെടുന്ന തന്റെ ജീവിതകാലഘട്ടം കഴിയാൻ പോവുകയാണ്. ഇനി താൻ പ്രായപൂർത്തിയായ യുവതിയാണ്. എന്നാലും എന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയും എന്നും പ്രവര്‍ത്തിക്കുമെന്നും മലാല വ്യക്തമാക്കി.
എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ഐക്യരാഷ്ട്രസംഘടനയുടെ ഈ വർഷത്തെ ലക്ഷ്യം ശരിയായിട്ടുള്ളതല്ല. ലോകത്തിലെ മുഴുവൻ കുട്ടികൾക്കും അത് മതിയായിട്ടുള്ളതല്ല. 59 മില്യൻ വരുന്ന കുട്ടികൾക്ക് പ്രത്യേകിച്ച് യുദ്ധമേഖലയിൽ താമസിക്കുന്നവർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കഴിയാറില്ല. ഒൻപതു വയസ്സുവരെയുള്ള വിദ്യഭ്യാസം ഒരു കുട്ടിക്ക് ഒരിക്കലും പര്യാപ്തമായതല്ലെന്നും മലാല കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലേക്ക് മടങ്ങാനാണ് ആഗ്രഹം. ഹിസ്റ്ററി, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാനാണ് താല്‍പ്പര്യം. അതിനാൽ തന്നെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനാണ് തന്റെ തീരുമാനമെന്നും മലാല പറഞ്ഞു. ഓസ്‍ലോയിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മലാല. മലാല ഇപ്പോൾ ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്.