ലണ്ടനില്‍ റംസാന്‍ നോയമ്പിനു വിലക്ക്...!
ഇസ്ലാം മതവിശ്വാസികള്‍ ഏറെയുള്ള ലണ്ടണില്‍ കുട്ടികള്‍ റംസാന്‍ നോയമ്പ് അനുഷ്ടിക്കുന്നതില്‍ നിന്ന് വിലക്ക്. ലണ്ടനിലെ നാല് പ്രൈമറി സ്കൂളുകളാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമായി അനുഷ്ടിക്കുന്ന ആചാരം വിലക്കിയിരിക്കുന്നത്. ലയണ്‍ അക്കാദമി ട്രസ്റ്റിനു കീഴിലുള്ള സ്കൂളുകളാണ് വിലക്കേര്‍പ്പെടുത്തിയത്.
ഇസ്ലാമിക നിയമ പ്രകാരം കുട്ടികള്‍ നോമ്പ് നോല്‍ക്കേണ്ടതില്ലെന്നും മുതിര്‍ന്നവര്‍ മാത്രമേ അത് ചെയ്യേണ്ടതുള്ളെന്നുമാണ് ഇതിനു കാരണമായി സ്കൂള്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ചത്. നോമ്പ് എടുത്തത് മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നിരവധി കുട്ടികള്‍ക്ക് മുന്‍പ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് സ്കൂളിന്റെ പ്രധാനാധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. എന്നാല്‍ സ്കൂള്‍ പ്രവൃത്തി സമയങ്ങളില്‍ മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.