ഇറാഖില്‍നിന്ന് 16 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ശനി, 21 ജൂണ്‍ 2014 (08:55 IST)
ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാഖില്‍ കുടുങ്ങിയ 16 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. എട്ട് പേരെ ബെയ്ജിയില്‍ നിന്നും മറ്റ് എട്ട് പേരെ അന്‍ബാറില്‍ നിന്നുമാണ് ഒഴിപ്പിച്ചത്. ഇവരെ വിമാനത്തില്‍ ബാഗ്ദാദിലെത്തിച്ചു.
 
മൊസൂളില്‍ ഐഎസ്ഐഎല്‍ തീവ്രവാദികള്‍ പിടിച്ചുകൊണ്ടു പോയ 40 ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാള്‍ ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
 
ഇറാഖിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷത വഹിച്ചു. 
 

വെബ്ദുനിയ വായിക്കുക