‘പ്രത്യേക മുറിയും, സൌകര്യവും’ നല്‍കും; തടവുപുള്ളികള്‍ക്ക് ജയിലില്‍ ഇണയുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാം!

ശനി, 24 മാര്‍ച്ച് 2018 (17:50 IST)
തടവില്‍ കഴിയുന്ന ഇണയുമായി സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്ന ദമ്പതിമാരുടെ ആവശ്യം അംഗീകരിച്ച് കോടതി. ഡിസംബറില്‍ നല്‍കിയ ഹര്‍ജിയിലാണ് മസ്‌കറ്റ് കോടതി ഉത്തരവിട്ടതെന്ന് ഒരു പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു മാസത്തിലൊരിക്കല്‍ തടവില്‍ കഴിയുന്ന ഇണയുമൊത്ത് സ്വകാര്യനിമിഷങ്ങള്‍ പങ്കുവയ്‌ക്കാനുള്ള സൌകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.

തടവുകാര്‍ക്ക് നിയമപ്രകാരമുള്ള തങ്ങളുടെ ഇണകളുമായി സ്വകാര്യനിമിഷങ്ങള്‍ പങ്കുവയ്‌ക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ജയിലുകളില്‍ സുരക്ഷിതമായ പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കണമെന്നും കൂടിക്കാഴ്ചയില്‍ സ്വകാര്യത ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

ജയില്‍ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടുള്ള കൂടിക്കാഴ്‌ചകള്‍ വേണം നടത്താന്‍. അധികൃതര്‍ക്ക് പ്രത്യേക ശ്രദ്ധ ഇവരില്‍ ചെലുത്താമെങ്കിലും അവരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍