എത്തുന്നവരെ മടക്കി അയക്കും; പാകിസ്ഥാനടക്കമുള്ള അഞ്ച് മുസ്‌ലിം രാജ്യങ്ങള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

വ്യാഴം, 2 ഫെബ്രുവരി 2017 (17:15 IST)
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സമാന നടപടിയുമായി കുവൈറ്റും. സിറിയ, ഇറാക്ക്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് വീസ നൽകുന്നത് കുവൈറ്റ് നിർത്തിവച്ചു. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വീസയ്‌ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ വിമാനത്താവളത്തിൽ നിന്നും മടക്കി അയക്കുമെന്നും കുവൈത്ത് സർക്കാർ അറിയിച്ചു.

ട്രംപിന്‍റെ വിലക്കിന് പിന്നാലെ നിരോധിത രാജ്യങ്ങളിൽ നിന്നുള്ളവർ വീസയ്ക്ക് അപേക്ഷ നൽകരുതെന്ന് കുവൈറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്‍റെ നടപടിക്ക് മുമ്പ് തന്നെ സിറിയൻ പൗരൻമാരെ വിലക്കിയ രാജ്യമാണു കുവൈറ്റ്. 2011ൽ സിറിയയിൽ നിന്നുള്ളവരുടെ വീസകൾ കുവൈറ്റ് സസ്പെൻഡ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക