ഹുസ്‌നി മുബാറക്ക് തെന്നിവീണു; തുടയെല്ല് പൊട്ടി

വെള്ളി, 20 ജൂണ്‍ 2014 (17:42 IST)
ഈജിപ്തിലെ മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ കാലിന് പൊട്ടല്‍.  അദ്ദെഹത്തെ പാര്‍പ്പിച്ചിരിക്കുന്ന സൈനിക ആശുപത്രിയിലെ മൂത്രപ്പുരയില്‍ തെന്നിവീണാണ്  മുബാറക്കിന്റെ കാലിന് പൊട്ടല്‍ സംഭവിച്ചത്. കൈറോയിലെ മാദി സൈനിക ആശുപത്രിയിലാണ് സംഭവം.

വീഴ്ച്ചയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 86കാരനായ മുബാറക് ഒരു വര്‍ഷത്തോളമായി ആശുപത്രിയിലുണ്ട്. 2011ല്‍ അറബ് വസന്തത്തെ തുടര്‍ന്നാണ് മുബാറക്ക് ഈജിപ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്തായത്.

വെബ്ദുനിയ വായിക്കുക