ബാഹ്യശക്തികളുടെ പിന്തുണയോടെ പുറത്തുനിന്ന് നടത്തുന്ന ഭീകരതയാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്ന സുപ്രധാന വെല്ലുവിളി. അമേരിക്ക ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യരുതെന്ന് താന്‍ ബരാക് ഒബാമയോട് ഒരിക്കല്‍ വീഡിയോ കോണ്‍ഫറന്‍സിനിടെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ നിശബ്ദതയായിരുന്നു ഒബാമയുടെ മറുപടി. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ നശിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.