ഗ്യാസ് ടാങ്കര്‍ അപകടം : എഴുപത്തിമൂന്ന് മരണം, അന്‍പതിലേറെ പേര്‍ക്ക് ഗുരുതര പരുക്ക്, മരണസംഖ്യ ഇനിയും ഉയരുമെന്ന് സൂചന

തിങ്കള്‍, 9 മെയ് 2016 (08:02 IST)
അഫ്ഗാനിസ്ഥാനിലുണ്ടായ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ എഴുപത്തിമൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ദക്ഷിണ കാണ്ഡഹാര്‍ പ്രവശ്യയിലെ ദേശീയപാതയില്‍ സഞ്ചരിക്കുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയിലേക്ക് എതിരെ വന്ന രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസുകളില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.
 
റോഡുകളുടെ ശോചനീയാവസ്ഥയും ദുര്‍ബലമായ ട്രാഫിക് നിയമങ്ങളും മൂലം അഫ്ഗാനിസ്ഥാനില്‍ അപകടങ്ങള്‍ പതിവാണ്. അപകടത്തെ തുടര്‍ന്ന് മൂന്നു വാഹനങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ട് ബസുകളിലുമായി ഏകദേശം 125-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഗസ്‌നി പ്രവശ്യയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് സൂചന.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക