2012നെ അപേക്ഷിച്ച് ഏകദേശം 16.3 ശതമാനം വര്‍ദ്ധനവാണ് കുട്ടികളിലെ ദാരിദ്ര്യ കണക്കില്‍ ഉണ്ടായിരിക്കുന്നതെന്ന് ക്ഷേമ മന്ത്രാലയം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ നടത്തിയ സര്‍വ്വേ ആയിരുന്നിട്ട് കൂടിയും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നില്ല എന്നാണ് വാര്‍ത്തകള്‍.
ജപ്പാനിലെ വീടുകളില്‍ താമസിക്കുന്ന കുട്ടികളുടെ ചെലവ് ശരാശരിയായി കണക്കാക്കിയാല്‍ പ്രതിവര്‍ഷം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വരുമാനത്തിലാണ് ഇവരുടെ ജീവിതം.ഒരാള്‍ക്ക് 1.22 മില്ല്യണ്‍ യെന്‍( 12000 ഡോളര്‍) എന്നാണ് കണക്ക്. 34 രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ ദാരിദ്ര്യ കണക്കാണ് ഇത് സൂചിപ്പിക്കുന്നത്.