കൂട്ടബലാത്സംഗത്തിന് ഇരയാക്കി പതിനാലുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നഗ്നമായി കെട്ടിതൂക്കി; ഏഴുപേര്‍ അറസ്റ്റില്‍

വ്യാഴം, 12 മെയ് 2016 (14:17 IST)
പന്ത്രണ്ട് പേര്‍ ചേര്‍ന്ന് പതിനാലുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അതിനു ശേഷം മൃതദേഹം നഗ്നമായി കെട്ടിതൂക്കി. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
 
സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടി ഈ കിരാതന്മാരുടെ പീഡനത്തിന് ഇരയായത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം അഴുകിയ നിലയില്‍ കാട്ടില്‍ നിന്നും കിട്ടിയത്. പതിനാറിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ എല്ലാ പ്രതികളും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ്‍. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക