നിരോധന ഭയവും, പാക് സര്‍ക്കാരിന്റെ സമ്മര്‍ദ്ദവും; ജയ്‌ഷെ മുഹമ്മദ് പേര് മാറ്റി

മെര്‍ലിന്‍ സാമുവല്‍

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (12:29 IST)
പാകിസ്ഥാന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന പാക് ഭീകരസംഘനയായ ജയ്‌ഷെ മുഹമ്മദ് പേര് മാറ്റി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്‌മീര്‍ എന്ന പേരാണ് സംഘടന സ്വീകരിച്ചത്.

ജയ്ഷെ മുഹമ്മദ് തലവന്‍  മസൂദ് അസറിന്‍റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫിന്റെ കീഴിലാകും സംഘടന ഇനിമുതല്‍ പ്രവര്‍ത്തിക്കുകയെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

നിരോധന ഭയം മൂലമാണ് ജയ്‌ഷെ മുഹമ്മദ് പേര് മാറ്റിയത്. ആഗോള തലത്തിലുള്ള എതിര്‍പ്പിന് പിന്നാലെ മസൂദ് അസ്ഹറിനെ യുഎൻ സുരക്ഷാ സമിതി രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചത് സംഘനയ്‌ക്ക് കനത്ത തിരിച്ചടിയായി. പിന്നാലെ പാക് സര്‍ക്കാരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായി.

നേരത്തെ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ്, പാക്കിസ്ഥാനെ ഒക്‌ടോബര്‍ വരെ നിരീക്ഷണപട്ടികയില്‍ (ഗ്രേ ലിസ്റ്റ്) തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

ഇതോടെ രാജ്യാന്തര ഏജന്‍സികളില്‍നിന്നു പാക്കിസ്ഥാനു വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇതോടെ ഭീകരര്‍ക്കു പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്ന നടപടികള്‍ പാക്കിസ്ഥാനു പൂര്‍ണമായി അവസാനിപ്പിക്കേണ്ടിവരും. ഇതോടെ പാക് നേതൃത്വത്തില്‍ നിന്നും ജയ്‌ഷെ മുഹമ്മദിന് മേല്‍ സമ്മര്‍ദ്ദമുണ്ടായി. ഇതോടെയാണ് പുതിയ പേരില്‍ പ്രവര്‍ത്തിക്കാന്‍ സംഘടന തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍