മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ഇസ്രയേലിന്റെ പിന്തുണ

വെള്ളി, 7 നവം‌ബര്‍ 2014 (13:01 IST)
കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ നിക്ഷേപസംരംഭ പദ്ധതിയ്ക്കും ഇസ്രയേലിന്റെ പിന്തുണ.ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ കൂടിക്കാഴചയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പിന്തുണ അറിയിച്ചത്.

ഇതുകൂടാതെ ഭീകരവാദം ഉള്‍പ്പെടെയുള്ള ഭീഷണികളില്‍ പരസ്പര സഹകരണത്തോടെ പോരാട്ടം ശക്തമാക്കുമെന്ന് നെതന്യാഹു അറിയിച്ചു.
ഇന്ത്യയുമായി സാങ്കേതിക ശാസ്ത്ര വിഷയങ്ങളിലുള്ള അറിവും കൈമാറുന്നിതിനും ഇസ്രയേല്‍ തയാറാണെന്നും നെതന്യാഹൂ രാജ്‌നാഥ് സിംഗിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ന്യുയോര്‍ക്കില്‍ വച്ചു നടന്ന ഐക്യരാഷ്ട്രസഭാ സമേളമളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി നെതന്യാഹൂവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക