ഇസ്രയേല്‍ വ്യോമാക്രമണത്തെ അതിജീവിച്ച അത്ഭുത ബാലിക മരണത്തിന് കീഴടങ്ങി

വ്യാഴം, 31 ജൂലൈ 2014 (16:51 IST)
തന്റെ ആറ് ദിവസത്ത് ജീവിതം കൊണ്ട് പലസ്തീന്‍ ജനതയുടെ പ്രതീക്ഷയുടെ പ്രതീകമായി മാറിയ അത്ഭുത ബാലിക ഹിമ ലോകത്തോട് വിട പറഞ്ഞു. മേഖലയിലെ വൈദ്യുത ബന്ധം നേരത്തെ ഇസ്രയേല്‍ വിച്ഛേദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്‍കുബേറ്ററിലായിരുന്ന ഹിമ മരണപ്പെടുകയായിരുന്നു.

നേരത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ നിന്ന് ബാലികയെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. ഷിമയുടെ ജീവന്‍ നിലനിര്‍ത്താന്‍  ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ഷിമ മരണമടയുകയായിരുന്നു.ഷിമയുടെ പിതാവും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.







വെബ്ദുനിയ വായിക്കുക