മതം മാറിയില്ല; നാലുകുട്ടികളെ ഐഎസ് തലവെട്ടി കൊന്നു
ചൊവ്വ, 9 ഡിസംബര്‍ 2014 (14:38 IST)
ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരില്‍ നാല്‍ കുട്ടികളുടെ തല ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വെട്ടിയതായി ആരോപണം. ബാഗ്‌ദാദിലെ ക്രൈസ്‌തവ പുരോഹിതനും ബ്രിട്ടീഷ് വംശജനുമായ കാനന്‍ ആന്‍ഡ്രൂ വൈറ്റ് എന്ന വികാരിയാണ് ആരോപണവുമായി രംഗത്ത് എത്തിയിട്ടുള്ളത്.
മതം മാറാന്‍ കൂട്ടാക്കതിരുന്ന നാല്‍ ക്രിസ്ത്യന്‍ കുട്ടികളേയാണ് തീവ്രവാദികള്‍ കൊന്നതെന്നാണ് വികാരി ആരോപിക്കുന്നത്. ഐഎസിന്റെ വധഭീഷണിയെ തുടര്‍ന്ന് ഇദ്ദേഹം ഇപ്പോള്‍ സഭയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേലിലാണുള്ളത്. ഓര്‍ത്തഡോക്‌സ് ക്രിസ്‌ത്യന്‍ നെറ്റ്‌വര്‍ക്കിനോടാണ് ഇദ്ദേഹം കുട്ടികളെ തലവെട്ടിക്കൊന്ന കാര്യം വെളിപ്പെടുത്തിയത്.
ക്രൈസ്‌തവര്‍ ഐഎസ് തീവ്രവാദികളാല്‍ കൂട്ടമായി വേട്ടയാടപ്പെടുകയാണെന്ന് ആന്‍ഡ്രൂ വൈറ്റ് പറയുന്നു. വടക്കന്‍ ഭാഗങ്ങളിലേക്ക് പലായനം ചെയ്യുന്ന ഇവരെ പിന്തുടര്‍ന്ന് മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും തയ്യാറാകാത്തവരെ ആക്രമിക്കുകയാണ്. അനേകരെയാണ് കൊന്നൊടുക്കിയത്. പകുതിയിലധികം കുട്ടികളെ തല വെട്ടിയതായും ഇദ്ദേഹം പറയുന്നു.