ജോര്‍ദാന്‍ പ്രതികാരം കടുപ്പിക്കുന്നു, ഐ‌എസ് കേന്ദ്രങ്ങളില്‍ കനത്ത നാശം

തിങ്കള്‍, 9 ഫെബ്രുവരി 2015 (13:46 IST)
ബന്ദിയാക്കിയ ജോര്‍ദ്ദാന്‍ പൈലറ്റിനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജീവനൊടെ ചുട്ടുകൊന്നതൊടെ ഭീകരര്‍ക്കെതിരെ പ്രഖ്യാപിച്ച പ്രതികാര നടപടികള്‍ ജോര്‍ദാന്‍ ശക്തിപ്പെടുത്തി. ഇസ്ലാമിക്സ്ടേറ്റിന്റെ സൈനിക ശക്തിയുടെ ഇരുപത് ശതമാനത്തോളം ജോര്‍ദാന്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായാണ് വിവരം. ഭീകര സംഘടനയുടെ 56 ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തതായി ജോര്‍ദ്ദാന്‍ അവകാശപ്പെട്ടിട്ടുണ്ട്.
 
പൈലറ്റ്‌ മുയാത്‌ അല്‍ കസീസ്‌ബെയെ ഇസ്ലാമിക് സ്റ്റേറ്റ് കൊന്നതോടെയാണ് ജോര്‍ദ്ദാന്‍ കനത്ത നാശം വിതയ്ക്കാന്‍ തുടങ്ങിയത്. ജോര്‍ദ്ദാന്‍ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയാണ് പൈലറ്റായ കസീസ്‌ബെയെ ഭീകരര്‍ പിടികൂടിയത്. തുടര്‍ന്ന് പൈലറ്റിന്‍റെ മോചനത്തിനായി തടവിലുള്ള ഭീകരരെ മോചിപ്പിക്കാനും ജോര്‍ദ്ദാന്‍ തയ്യാറെടുത്തിരുന്നു. നടപടികള്‍ പൂര്‍ത്തിയായി വരുന്നതിനിടയിലാണ് പൈലറ്റിനെ ജീവനോടെ ചുട്ടുകൊല്ലുന്ന വീഡിയോ ഭീകരര്‍ പുറത്ത് വിട്ടത്.
 
എന്നാല്‍ പൈലറ്റിനെ ജീവനൊടെ കൊല്ലുന്ന വീഡിയോ ഭീകരര്‍ പുറത്തു വിട്ടതോടെ തടവിലുള്ള ഭീകരരെ ജോര്‍ദാന്‍ തൂക്കിലേറ്റി. തുടര്‍ന്നാണ് ഐ‌എസ് കേന്ദ്രങ്ങളിലേക്ക് ജോര്‍ദാന്‍ വ്യോമാക്രംണം അഴിച്ചുവിട്ടത്.  വിദഗ്‌ധ പൈലറ്റ്‌ കൂടിയായ ജോര്‍ദ്ദാന്‍ രാജാവ്‌ അബ്‌ദുള്ള രണ്ടാമന്‍ വ്യോമാക്രമണത്തിന് നേരിട്ട് നേതൃത്ത്വം നല്‍കുന്നതായാണ് വിവരം.  ഭീകരര്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ആക്രമണത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയെ തകര്‍ക്കുമെന്ന് ജോര്‍ദ്ദാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവിടെയുള്ള എല്ലവരേയും ഞാന്‍ കൊല്ലുമെന്നാണ് ജോര്‍ദ്ദാന്‍ രാജാവ് പറഞ്ഞിരിക്കുന്നത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക