ലോക ജനസംഖ്യയില്‍ അതിവേഗം വലരുന്ന മതവിഭാഗം മുസ്ലീം വിഭാഗമാണെന്ന് പഠനം. 2010നും 2020നും ഇടയിലുള്ള ഒരു ദശകത്തിലെ ജനസംഖ്യ വലര്‍ച്ചയില്‍ മതങ്ങളെ അടിസ്ഥാനമാക്കി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി തുടരുന്നത് ക്രിസ്ത്യന്‍ പോപ്പുലേഷനാണ്. ലോകജനസംഖ്യയിലെ 29 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. രണ്ടാമത്തേത് മുസ്ലീങ്ങളും മൂന്നാമത് ഒരു മതത്തിലും വിശ്വസിക്കാത്തവരുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദശകത്തില്‍ 218 കോടിയില്‍ നിന്നും 230 കോടിയായാണ് ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിച്ചത്. 12.2 കോടിയുടെ വര്‍ധന. എന്നാല്‍ മുസ്ലീം സമുദായത്തിലുണ്ടായത് വലിയ മുന്നേറ്റമാണ്. 2010ല്‍ 166 കോടിയിലായിരുന്ന മുസ്ലീം ജനസംഖ്യ 200 കോടിയിലെത്തി. 34.6 ശതമാനത്തിന്റെ വര്‍ധനവ്. ആകെ ജനസംഖ്യയില്‍ മുസ്ലീം വിഭാഗത്തിന്റെ പങ്കാളിത്തം 1.8 ശതമാനം ഉയര്‍ന്ന് 25.6 ശതമാനമായി മാറിയെന്നും പ്യൂ സര്‍വേ പറയുന്നു.
മരണനിരക്കിനേക്കാള്‍ ഉയര്‍ന്ന ജനന നിരക്കാണ് ഇതിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാ- പസഫിക് മേഖലകളിലാണ് മുസ്ലീം ജനസംഖ്യ വന്‍തോതില്‍ ഉയര്‍ന്നത്. അതേസമയം ജനിച്ച മതത്തില്‍ നിന്നും കൂടുതല്‍ അകന്ന് പോകുന്നത് ക്രിസ്ത്യാനികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുവത്വത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ഈ കൊഴുഞ്ഞുപോക്ക്. ക്രിസ്ത്യാനികളായി ജനിക്കുന്നതില്‍ 3 ശതമാനം പേര്‍ മതം ഉപേക്ഷിക്കുന്നു. 2020ലെ കണക്ക് പ്രകാരം 120 രാജ്യങ്ങളിലാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ളത്. 10 വര്‍ഷം മുന്‍പ് ഇത് 124 ആയിരുന്നു.