ഇസ്ലാമിക് സ്റ്റേറ്റ് ബന്ധിയാക്കി വച്ചിരുന്ന രണ്ട് പൌരന്മാരേയും വധിച്ചതൊട് ജപ്പാന്‍ പ്രതികാരത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ അരുംകൊലകള്‍ക്കു മാപ്പില്ലെന്നും പ്രായശ്ചിത്തം ചെയ്യിക്കുമെന്നുമാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പ്രഖ്യാപിച്ചിരിക്കുന്നത്. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ ഉടന്‍ തന്നെ ജപ്പാനും പങ്കുചേരുമെന്നാണ് സൂചന. ഭീകരരെ പാഠം പഠിപ്പിക്കാന്‍ തന്നെയാണ് ജപ്പാന്റെ തീരുമാനം.
മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ, ഹാരുണ യുകാവ എന്നിജപ്പാന്‍ കാരേയാണ് ഐഎസ് തലയറുത്തു കൊന്നത്. ഭീകരര്‍ക്കെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് 20 കോടി ഡോളര്‍ (120 കോടിയിലേറെ ഇന്ത്യന്‍ രൂപ) നല്‍കുമെന്ന് അബെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രണ്ടാഴ്ച മുന്‍പ് കെന്‍ജിയെയും ഹാരുണയെയും ഐഎസ് ബന്ദികളാക്കി വിലപേശല്‍ തുടങ്ങിയത്. ഇവരെ മോചിപ്പിക്കാന്‍ നടത്തിയ നയതന്ത്ര ശ്രമങ്ങളെല്ലാം വിഫലമായിരുന്നു.