ഇതിലും വലിയ ക്രൂരത ഐഎസ് ഇതുവരെ നടപ്പാക്കിയിട്ടില്ല; കൊല്ലപ്പെട്ടത് ആറ് പേര്‍

ചൊവ്വ, 16 ഓഗസ്റ്റ് 2016 (15:10 IST)
ലോകസമാധാനത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തങ്ങളുടെ ക്രൂരതകള്‍ കൂടുതല്‍ കഠിനമാക്കിയിരിക്കുന്നതായി റിപ്പോര്‍ട്ട്. തടവുകാരെ തിളച്ച ടാറില്‍ മുക്കി കൊല്ലുന്ന രീതിയാണ് ഭീകരര്‍ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇറാഖിലെ അല്‍ ഷോര്‍ട്ടയിലുള്ള ഐഎസ് കേന്ദ്രത്തിലാണ് ക്രൂരമായ ശിക്ഷാ രീതി നടന്നത്. ഇറാഖി സര്‍ക്കാരിനായി ചാരപ്രവര്‍ത്തി ചെയ്‌തുവെന്ന് ആരോപിച്ച് പിടികൂടിയവരെ ജനങ്ങളുടെ മുന്നില്‍ വച്ച് തിളച്ച ടാറില്‍ മുക്കി കൊല്ലുകയായിരുന്നു.

ആറ് തടവുകാരെയാണ് ടാറില്‍ മുക്കി കൊലപ്പെടുത്തിയത്. വലിയ പാത്രങ്ങളില്‍ ടാര്‍ ചൂടാക്കിയ ശേഷം തടവുകാരെ കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം തിളച്ച ടാറിലേക്ക് തലകീഴായി താഴ്‌ത്തുകയായിരുന്നു.

തടവുകാരെ ജീവനോടെ കത്തിക്കുക, ഇരുമ്പ് കൂട്ടില്‍ അടച്ച ശേഷം വെള്ളത്തില്‍ താഴ്‌ത്തുക, തൊലിയുരിഞ്ഞ് കൊലപ്പെടുത്തുക, കല്ലെറിഞ്ഞും കല്ലുകള്‍ കൊണ്ട് ഇടിച്ചു കൊല്ലുക, ജീവനോടെ കുഴിച്ചിടുക, ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് താഴേക്ക് ഇടുക, കഴുത്തറത്ത് കൊല്ലുക, വെടിവച്ച് കൊല്ലുക, കുരിശില്‍ തറയ്‌ക്കുക എന്നീ രീതികളാണ് ഭീകരര്‍ ഇതുവരെ പിന്തുടര്‍ന്നിരുന്നത്.

വെബ്ദുനിയ വായിക്കുക