ഫുട്‌ബോള്‍ മുസ്ലിം വിരുദ്ധമെന്ന് ആരോപിച്ച് ഐഎസ് ആക്രമണം; 16 റയല്‍ ആരാധകര്‍ കൊല്ലപ്പെട്ടു, ആക്രമണം നടന്നത് ആരാധകര്‍ ഒത്തുകൂടുന്ന കഫെയില്‍

ശനി, 14 മെയ് 2016 (09:53 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ വടക്കന്‍ ഇറാഖിലെ ബലാദിലെ കഫെയില്‍ നടത്തിയ ആക്രമണത്തില്a‍
പതിനാറ് പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്‌പാനിഷ് ഫുട്ബോള്‍ ക്ലബായ റയല്‍ മാഡ്രിഡ് ആരാധകര്‍ ഒത്തുകൂടുന്ന കഫെയിലാണ് ഭീകരാക്രമണം നടന്നത്.

കഫെക്ക് നേര്‍ക്ക് തോക്കുധാരികളായ മൂന്ന് പേര്‍ തുടരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്ത കെട്ടിടത്തിലേക്ക് ഓടിക്കയറിയ ഇവരില്‍ ഒരാള്‍സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഫുട്‌ബോള്‍ അനിസ്ലാമികമാണെന്നും തങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഐ എസ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സംഭവസമയം, കഫേയില്‍ റയല്‍ ആരാധകര്‍ ടീമിന്റെ പഴയ കളികള്‍ കാണുകയായിരുന്നു. വെടിവെപ്പില്‍ കഫേയിലെ ചില്ലുകളും വസ്‌തുക്കളും തകര്‍ന്നു.

അതേസമയം, ഷിയ മിലിഷ്യകളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഐഎസ് പ്രസ്താവനയില്‍അറിയിച്ചു. എന്നാല്‍ റയല്‍മാഡ്രിഡിനെപ്പറ്റിയോ ഫുട്ബോള്‍ആരാധകരെക്കുറിച്ചോ പ്രസ്തവനയില്‍പരാമര്‍ശമില്ല. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് 80 കിലോമീറ്റര്‍അകലെയാണ് ഷിയ ഭൂരിപക്ഷ പ്രദേശമായ ബലാദ്. 2014ല്‍ നഗരത്തിന്‍റെ നിയന്ത്രണം ഐഎസ് സ്വന്തമാക്കിയിരുന്നെങ്കിലും ഒരു മാസത്തിന് ശേഷം സൈന്യം തിരികെപ്പിടിച്ചതാണ്.

വെബ്ദുനിയ വായിക്കുക