56 ക്രിസ്തുമത വിശ്വാസികളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ചൊവ്വ, 24 ഫെബ്രുവരി 2015 (11:19 IST)
56 ക്രിസ്തുമത വിശ്വാസികളെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സിറിയയിലെ അല്‍ ഹസാക പ്രവിശ്യയിലെ തല്‍ ഹുര്‍മോസ് പ്രദേശത്തുനിന്നാണ് അസീറിയന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടു പോയവരെ ഐഎസ് ഐഎസ് ഭീകരന്‍ എങ്ങോട്ടാണ് കൊണ്ടു പോയതെന്ന് വ്യക്തമല്ല. ഇവരെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യാനും വിലപേശാനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തു വിട്ടത്.
കുര്‍ദ്ദ് വിഭാഗക്കാര്‍ക്ക് ഭൂമിപക്ഷമുള്ള പ്രദേശത്തുനിന്നാണ് 56 പേരെയും തട്ടിക്കൊണ്ടുപോയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍നിന്ന് തട്ടിക്കൊണ്ടുപോയ 20 ക്രിസ്തുമത വിശ്വാസികളെ ഐഎസ് ഐഎസ് ഭീകരര്‍ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ വ്യാപകമായ രീതിയിലാണ് ഐഎസ് ഐഎസ് ആക്രമണം നടത്തുന്നത്.