ഐഎസ് 400കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു; ‘ലക്ഷ്യം സിറിയയിലെ ആധിപത്യം’
ഐഎസ് ഐഎസ് ഭീകരര്‍ (ഇസ്ലാമിക് സ്റ്റേറ്റ്) കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സിറിയയില്‍ കലാപം നടത്താന്‍ ഭീകരര്‍ നാനൂറിലധികം കുട്ടികള്‍ക്ക് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 ഓളം കുട്ടികളെ റിക്രുട്ട് ചെയ്‌ത് സൈനിക, മത പരീശലനങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
സിറിയയില്‍ ഐഎസ് ഐഎസ് ഭീകരര്‍ക്ക് നിയന്ത്രണമുള്ള മേഖലയിലെ കുട്ടികളെ ഉപയോഗിച്ചാണ് ഇവര്‍ 'അഷ്ബാല്‍ അല്‍ ഖിലാഫ എന്ന വിഭാഗത്തിനു രൂപം നല്‍കിയത്. സൈനികരില്‍ നിന്ന് രക്ഷപ്പെടുന്നതിനും ചാവേറാക്കി ഉപയോഗിക്കുന്നതിനുമായിരുന്നു ആദ്യം കുട്ടികളെ ഉപയോഗിച്ചിരിന്നത്. എന്നാല്‍ ഇപ്പോള്‍ യുദ്ധത്തിലേര്‍പ്പെടുന്നതിനുള്ള പരിശീലനമാണ് ഭീകരര്‍ നല്‍കുന്നത്. നേരത്തെ എട്ടു വയസുള്ള ഒരു കുട്ടി തോക്ക് ഉപയോഗിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിരുന്നു.