ഐഎസ് ഐഎസിന് പിന്തുണയര്‍പ്പിച്ചും പോരാട്ടത്തിനുമായും ഇറാഖിലേക്കും സിറിയയിലേക്കും ആയിരക്കണക്കിന് പെണ്‍കുട്ടികളടക്കമുള്ള സ്ത്രീകള്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പതിന്നാലും പതിനഞ്ചും വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് കൂടുതലായും എത്തിച്ചേരുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്ത്രീകള്‍ ഐഎസ് ഐഎസിലേക്ക് എത്തിച്ചേരുന്നത്.
സോഷ്യല്‍ മീഡിയവഴി റിക്രൂട്ട് ചെയ്ത് ഇറാഖിലും സിറിയയിലുമായി എത്തിക്കുന്ന പെണ്‍കുട്ടികളെ തീവ്രവാദികള്‍ തന്നെ വിവാഹം ചെയ്യുന്നതും പതിവാണ്. കൂടുതലും പതിന്നാലും പതിനഞ്ചും വയസു മാത്രമുള്ള കുട്ടികളാണ്. സിറിയയില്‍ ഐസിസിന്റെ ശക്തി കേന്ദ്രമായ റാഖ്വ നഗരം കേന്ദ്രമാക്കിയാണ് കൂടുതല്‍ പേരെ സംഘടനയിലേക്ക് എത്തിക്കുന്നത്.
യൂറോപ്പില്‍ നിന്നുള്‍പ്പെടെ വീട് വിട്ടുപോകുന്നവരില്‍ പത്ത് ശതമാനത്തോളം പേരും സിറിയയിലെയും ഇറാഖിലെയും ജിഹാദി ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ജര്‍മ്മനിയില്‍ നിന്നും നാല്‍പ്പതു പേരും ഓസ്ട്രിയയില്‍ നിന്നും പതിന്നാലു പേരും സിറിയയിലെ ഐസിസ് കേന്ദ്രത്തിലെത്തിയതായാണ് വിവരം. പലയിടങ്ങളിലും യുവതികളാണ് പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്നത്.