2020ൽ ഇന്ത്യ കീഴടക്കുമെന്നു ഐഎസ്; പദ്ധതികള്‍ രൂപികരിച്ചു
ചൊവ്വ, 11 ഓഗസ്റ്റ് 2015 (08:35 IST)
ഇറാഖിലെയും സിറിയയിലെയും ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി മുന്നേറുന്ന ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) 2020ൽ ഇന്ത്യ കീഴടക്കടക്കാന്‍ ഒരുങ്ങുന്നു. തങ്ങളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായി അഞ്ച് വർഷത്തിനുള്ളിൽ പിടിച്ചടക്കേണ്ട രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. കൃത്യമായ പദ്ധതിയോടെ പടിഞ്ഞാറ് സ്പെയിൻ മുതൽ കിഴക്ക് ചൈനവരെ കാല്‍ചുവട്ടിലാക്കുന്നതിനാണ് ഐഎസ് ഒരുങ്ങുന്നത്.
മധ്യപൂർവ ഏഷ്യ, വടക്കൻ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ എന്നിവയാണ് അഞ്ച് വര്‍ഷം കൊണ്ട് കീഴടക്കേണ്ട രാജ്യങ്ങളെന്നാണ് ഐഎസ് വ്യക്തമാക്കുന്നത്. ഖിലാഫത്തിന്റെ കീഴിൽ കൊണ്ടുവരേണ്ട പ്രദേശങ്ങള്‍ക്ക് ഭീകരര്‍ പ്രത്യേക പേരും നിര്‍ദേശിച്ചിട്ടുണ്ട്. സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവയ്ക്ക് ആൻഡലസ് എന്ന അറബി പേരാണ് ഇട്ടിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന പ്രദേശത്തിന് ഖുറാസൻ എന്നാണ് പേരിട്ടിരിക്കുന്നത്.
എംപയർ ഓഫ് ഫിയർ: ഇൻസൈഡ് ദി ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പുസ്തകത്തിൽ ബിബിസി റിപ്പോർട്ടറായ ആൻഡ്രൂ ഹോസ്കെനാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യുഎസ്, റഷ്യ ഉൾപ്പെടെയുള്ള അറുപതോളം രാജ്യങ്ങള്‍ക്ക് എതിരെയാണെന്നും അര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിമെന്നും ഐഎസ് ബുക്കില്‍ പറയുന്നുണ്ട്.