നൊബേല്‍ ജേതാവ് ഇര്വിന് എ റോസ് അന്തരിച്ചു
നൊബേല്‍ ജേതാവും അമേരിക്കന്‍ ജീവശാസ്ത്രജ്ഞനുമായ ഇര്വിന് എ റോസ് (88) അന്തരിച്ചു. മസ്സാച്ചുസെറ്റ്സിലെ ഡീര്ഫീല്ഡിലായിരുന്നു അന്ത്യം.കാന്‍സര്‍ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.
2004 ലാണ് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇര്‍വിനെ തേടി എത്തിയത്. മനുഷ്യശരീരം രോഗപ്രതിരോധത്തിനായി അനാവശ്യ മാംസ്യകോശങ്ങളെ നശിപ്പിക്കുന്ന ജൈവപ്രക്രിയ കണ്ടത്തെിയതിനാണ് നൊബല്‍ സമ്മാനത്തിന് അര്‍ഹനായത്. മറ്റു രണ്ടുപേര്‍ക്കൊപ്പമാണ് അദ്ദേഹം പുരസ്കാരം പങ്കിട്ടത്.
1926 ജൂലൈ 16 ന് ന്യൂയോര്‍ക്കിലെ ബൂക്ക്ലിനിലായിരുന്നു ഇര്വിന് റോസിന്റെ ജനനം. ഫിലാഡല്‍ഫിയയിലെ ഫോക്സ് ചെയ്സ് കാന്‍സര്‍ സെന്‍്ററില്‍ ഗവേഷകനായിരുന്നു.