ഐഎസ് വേട്ട; സൈന്യം പറയുന്നതില്‍ സത്യമുണ്ടോ, മൊസൂളില്‍ നടക്കുന്നതെന്ത് ?
ബുധന്‍, 25 ജനുവരി 2017 (16:07 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ (ഐഎസ്) പിടിയില്‍ നിന്ന് മൊസൂള്‍ പിടിച്ചെടുക്കാനുള്ള ഇറാക്ക് സൈന്യത്തിന്റെ നീക്കം വിജയകരമായെന്ന് റിപ്പോര്‍ട്ട്. മൊസൂളിന്‍റെ അവസാനഭാഗവും തിരിച്ചുപിടിച്ചതായിട്ടാണ് സൈന്യം വ്യക്തമാക്കുന്നത്.
പ്രതിരോധം ശക്തമാക്കിയ ഐ എസില്‍ നിന്ന് മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിച്ചുവെന്നും ടൈഗ്രിസ് നദിയുടെ കിഴക്കുള്ള പ്രദേശങ്ങളില്‍നിന്നാണു ഭീകരരെ അവസാനമായി തുരത്തിയതെന്നും സൈന്യം വ്യക്തമാക്കി.
മാസങ്ങളായി തുടരുന്ന ഐ എസ് വേട്ടയില്‍ നൂറ് കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പട്ടാളക്കാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ആഴ്ച കിഴക്കന്‍ മൊസൂളിനെ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി അറിയിച്ചിരുന്നു.