ഇറാനുമായുള്ള നയതന്ത്രബന്ധം സൌദി അറേബ്യ വിച്‌ഛേദിച്ചു

തിങ്കള്‍, 4 ജനുവരി 2016 (09:24 IST)
ഇറാനുമായുള്ള നയതന്ത്രബന്ധം സൌദി അറേബ്യ വിച്‌ഛേദിച്ചു. ഇറാനിലെ സൌദി എംബസിക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് സൌദി ബന്ധം വിച്‌ഛേദിച്ചത്. രാജ്യത്തുള്ള ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും സൌദി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം, നിമിര്‍ അന്നിമിര്‍ ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷ സൌദി അറേബ്യ നടപ്പിലാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ ഇസ്താംപൂളിലും ടെഹ്‌റാനിലുമുള്ള സൌദി എംബസികള്‍ക്ക്  നേരെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ടെഹ്‌റാനിലെ എംബസിയിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും തീ വെക്കുകയും ചെയ്തിരുന്നു.
 
48 മണിക്കൂറിനുള്ളില്‍ ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതായി സൌദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈരി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക