ഹോളീവുഡ്ഡിലെ ലൊകമെമ്പാടും ആരാധകരുള്ള സിനിമയിലൊന്നാണ് അയണ്‍മാന്‍, അതേപോലെയുള്ള അയണ്‍മാന്മാരെ സൃഷ്ടിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട്. സിനിമയിലെ നായകന്റെ പടച്ചട്ടയേ വെല്ലുന്ന തരത്തിലൊന്ന് നിര്‍മിക്കാനുള്ള പദ്ധതിക്ക് പെന്റഗ്ണ്‍ തുടക്കം കുറിച്ചിരികുന്നതായാണ് വിവരം.
'ടാലോസ്' എന്ന് പേരിട്ടീരിക്കുന്ന പദ്ധതിയില്‍ സഹായിക്കാന്‍ ഹോളിവുഡ്ഡും രംഗത്തെത്തുമെന്നാണ് അവസാനം വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ജനറല്‍ ഡൈനാമിക്‌സ്, റേത്തിയോണ്‍ എന്നീ സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തൊടെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് യുഎസ് സേന കരുതുന്നത്.
ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ വെടിയുണ്ട ഏല്‍ക്കാത്തതാകണം, ആക്രമിക്കാന്‍ ആയുധം ഉള്ളവയാകണം, പരിസരവും കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അതിന് നിരീക്ഷിക്കാന്‍ കഴിയണം, കൂടാതെ പടയാളികളുടെ സൂക്ഷ്മതയും ശക്തിയും വര്‍ധിപ്പിക്കുന്ന് ഒരു സൂപ്പര്‍ റോബോര്‍ട്ടായി പ്രവര്‍ത്തിക്കാനും ഇതിന് കഴിയണമെന്നാണ് പെന്റഗണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.