കഴിഞ്ഞ ഡിസംബറിലാണ് ഇയൾ ലോട്ടറി എടുക്കുന്നത്. ലോട്ടറിടിക്കർ ജീൻസിന്റെ പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചുവക്കുകയും ചെയ്തു. എന്നാൽ പിന്നീട് ലോട്ടറി എടുത്തകാര്യം തന്നെ ഇയാൾ മറന്നു പോയി. ഡിസംബർ ആറിന് തന്നെ ലോട്ടറി ഫലം പ്രഖ്യാപിച്ചെങ്കിലും ഇതോന്നും ഗ്രിഗോറിയോ ശ്രദ്ധിച്ചതുമില്ല. നാലു ടിക്കറ്റുകൾക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ഇതിൽ മൂന്നുപേരും സമ്മാനം സ്വന്തമാക്കുകയും ചെയ്തു
എന്നാൽ ഇതുകൊണ്ടൊന്നും ഭാഗ്യദേവത ഗ്രിഗോറിയോയെ വിട്ടുപോകാൻ തയ്യാറായിരുന്നില്ല. അലമാരയിൽ അലങ്കോലമായി കിടക്കുന്ന വസ്ത്രങ്ങൾ അടുക്കിവക്കാൻ സഹോദരി ഗ്രിഗോറിയോയോട് പറഞ്ഞു. ഇങ്ങനെ വസ്ത്രത്തിൽ ഒതുക്കുന്നതിനിടെ ജീൻസിന്റെ പോക്കറ്റിൽ നിന്നും ടിക്കറ്റ് കിട്ടി. വെറുതെ ടിക്കറ്റിന് എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്ന് പരിശോധികാൻ അടുത്തുള്ള കടയിലെ ദിസ്‌പ്ലേ ബോർഡിൽ നോക്കിയ ഗ്രിഗോറിയോ ഞെട്ടി.