സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുക നമ്പി നാരായണന് കൈമാറി; ഐ എസ് ആർ ഒ കേസ് അന്വേഷണ ഏജൻസികൾക്ക് പാഠമാകണമെന്ന് മുഖ്യമന്ത്രി

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (16:10 IST)
തിരുവന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ നിരപരാധിയെന്ന് തെളിഞ്ഞ നമ്പിനാരായനന് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ട 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. സെക്രറ്ററിയേറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്. നഷ്ടപരിഹാരം സ്വകാര്യമായല്ല പരസ്യമായാണ് നൽകുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
ചാരക്കേസ് ഒരുപാട് കാര്യങ്ങൾ നൽകുന്നു. അന്വേഷണ ഏജൻസികൾക്ക്  ചാരക്കേസ് ഒരു പാഠമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയായിരുന്നു.
 
കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കാനാകുമോ എന്നത് സംസ്ഥാന സർക്കാർ പരിശോധിക്കുന്നുണ്ട്.കേസിലെ അന്വേഷന ഉദ്യോഗസ്ഥരുടെ ഗൂഡാലോചന അന്വേഷിക്കുന്നതിനായി മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിക്കും കോടതി രൂപം നൽകി. ഈ സമിതിയിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍