ഇന്ത്യയെ ചൊടിപ്പിക്കാന്‍ ചെറുകിട ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പാക്കിസ്ഥാന്‍
ശനി, 27 സെപ്‌റ്റംബര്‍ 2014 (14:21 IST)
ഇന്ത്യയുടെ ആയുധ ശേഷിയും ആക്രമണ പരിധിയും ആക്രണം ശക്തിയും വര്‍ദ്ധിച്ചതോടെ ദക്ഷിണേഷ്യയില്‍ തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിനായി ചെറുകിട ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നു. ഭാരം കുറവുള്ളതും എളുപ്പത്തില്‍ പ്രയോ0ഗിക്കാന്‍ കഴിയുന്നതുമായ ആണവായുധമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. കരയില്‍ നിന്നോ അന്തര്‍ വാഹിനികളില്‍ നിന്നോ, വിമാനങ്ങളില്‍ നിന്നോ എളുപ്പത്തില്‍ പ്രയൊഗിക്കാന്‍ കഴിയുന്ന ഇത്തരം ആണവായുധ നിര്‍മ്മാണമ്ം പരമ്പരാഗത ആയുധങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ്.
പരമ്പരാഗത ആണവായുധങ്ങള്‍ പ്രയോഗിക്കണമെങ്കില്‍ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം ചെറുകിട ആയുധങ്ങള്‍ക്ക് ആര്‍ക്കും പ്രയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ അന്താരാഷ്ട്ര സമൂഹവും ഇന്ത്യയും ആശങ്കയൊടെയാണ് വീക്ഷിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ആണവായുധമായ യുഎസ് നിര്‍മ്മിത ഡേവി ക്രോക്കറ്റിന്റെ മിനിയേച്ചര്‍ രൂപമായിരിക്കും പുതിയ അണ്വായുധം.
എന്നാല്‍ നിരന്തരം സംഘര്‍ഷങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിറഞ്ഞ പാക്കിസ്ഥാനില്‍ ഈ ആയുധം നിര്‍മ്മിക്കുന്നതിനേയാണ് ലോകം ആശങ്കയൊടെ നോക്കുന്നത്. പാക്കിസ്ഥാനിലെ അധികാരം കൊതിക്കുന്ന പട്ടാളത്തലവന്മാരുടെ കൈവശമോ തീവ്രവാദികളുടെ പക്കലോ ഇത്തരം ആയുധങ്ങള്‍ എത്തിയാല്‍ ലോകത്തിനാകെ അത് അപകടമാണെന്നതാണ് കാരണം.
വായു, ഭൂമി, എന്നിവിടങ്ങളില്‍ നിന്നും അണ്വായുധം പ്രയോഗിക്കാന്‍ ശേഷി നേടിയ ഇന്ത്യ അടുത്ത് തന്നെ കടലില്‍ നിന്നും അണ്വായുധം ലോഞ്ച് ചെയ്യാനുള്ള ശേഷി ആര്‍ജിക്കുമെന്നും അതിനാല്‍ പാക്കിസ്ഥാന്‍ ഇത്തരം ശേഷികള്‍ ആര്‍ജിക്കണമെന്നുമാണ് സൈന്യത്തിന്റെ നിലപാട്. 1998ല്‍ ഇരു രാജ്യങ്ങളും ന്യൂക്ലിയര്‍ ആയുധങ്ങള്‍ പരീക്ഷിച്ചതിന് ശേഷം ഇരുരാജ്യങ്ങളും ഈ മേഖലയില്‍ ഏറെ മുന്നേറിയിരുന്നു. എന്നാല്‍ നിലവിലെ പാക്കിസ്ഥാന്റെ ശ്രമം ലോകത്തിന് ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.