‘ഇന്ത്യയുടെ ബംഗ്ലാദേശ് നയത്തിനുള്ള തിരിച്ചടിയായിരുന്നു കാര്‍ഗില്‍ യുദ്ധം‘

വ്യാഴം, 11 ഡിസം‌ബര്‍ 2014 (14:57 IST)
1999ലെ കാര്‍ഗില്‍ യുദ്ധം ഇന്ത്യ ബംഗ്ലാദേശ് രൂപീകരിക്കുന്നതില്‍ പങ്ക് വഹിച്ചതിനുള്ള പ്രതികാരമാണെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. 1971 ല്‍ ബംഗ്ലാദേശ് രൂപീകരിക്കാന്‍ ഇന്ത്യ വഹിച്ച പങ്കിനുള്ള മറുപടിയായിട്ടാണ് 99ല്‍ കാര്‍ഗിലില്‍ ആക്രമണം നടത്തിയത്. സാമ ടി വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഷാറഫ് കാര്‍ഗില്‍ യുദ്ധത്തിന്റെ കാരണം വെളിപ്പെടുത്തിയത്.

എല്ലാ രംഗങ്ങളിലും അടിക്ക് തിരിച്ചടി എന്ന നയമാണ് തന്റേതെന്നും എന്നാല്‍ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നതിനോട് താനെതിരല്ലെന്നും താന്‍ പ്രസിഡന്റായിരുന്നപ്പോള്‍  കാശ്മീര്‍ പ്രശ്നപരിഹാരത്തിനടുത്തുവരെ ചര്‍ച്ച എത്തിയിരുന്നെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു.

1999 ല്‍ പര്‍വേസ് മുഷറഫ് പട്ടാള മേധാവിയായിരിക്കെ ആണ് പാകിസ്ഥാന്‍ കാര്‍ഗിലില്‍ ആക്രമണം നടത്തിയത് .ഇന്ത്യയിലേക്ക്  നുഴഞ്ഞു കയറാന്‍ മുജാഹിദുകളെന്ന പേരില്‍ സൈന്യത്തെ കടത്തി വിട്ടാണ് കാര്‍ഗില്‍ ആക്രമണത്തിന് തുടക്കമിട്ടത് . നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയുമായി നയതന്ത്രബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമമാരംഭിച്ചതിനു പിന്നാലെയായിരുന്നു കാര്‍ഗില്‍ ആക്രമണം. പര്‍വേസ് മുഷറഫാണ് ആക്രമണത്തിനു കാരണമെന്ന് നവാസ് ഷെരീഫ് പിന്നീട് പറഞ്ഞിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക