പാകിസ്ഥാന്റെ ഏക ബാഹ്യ ശത്രു ഇന്ത്യയാണെന്ന് പാക് സൈന്യം. റാവല്‍പിണ്ടിയില്‍ സൈന്യത്തിന്റെ സംയുക്‌ത ആസ്‌ഥാനത്ത് സന്ദര്‍ശനത്തിന് എത്തിയ പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പാകെയാണ് സൈന്യം ഇക്കാര്യം വ്യക്‌തമാക്കിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ നൂറ് ബില്യന്‍ യു.എസ് ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയതായി പാക് സൈന്യം സെനറ്റ് കമ്മറ്റിയെ ചൂണ്ടിക്കാട്ടി. ഇതില്‍ 80 ശതമാനം ആയുധങ്ങളും പാകിസ്‌താനെ ലക്ഷ്യമിട്ടു വാങ്ങിയതാണെന്നും സൈന്യം പറയുന്നു. ഇന്ത്യയുടെ ആയുധ ശേഖരം പാക്കിസ്‌താനെ ആശങ്കപ്പെടുത്തുന്നുവെന്നും അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കകം ഇന്ത്യ 100 ബില്യന്‍ ഡോളറിന്റെ കൂടി ആയുധങ്ങള്‍ ഇന്ത്യ വാങ്ങുമെന്നും പാക്ക് സൈന്യം കണക്കുകൂട്ടുന്നു.
ഉപദേഷ്‌ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കലുഷിതമായിരിക്കുകയാണെന്നും പാക്ക് സൈന്യം പറഞ്ഞു. സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍ സെയ്‌ദിന്റെ നേതൃത്വത്തിലായിരുന്നു പാര്‍ലമെന്ററി കമ്മറ്റിയുടെ സന്ദര്‍ശനം. ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രതിരോധ ബജറ്റ് മാത്രം 40.07 യു.എസ് ഡോളറാണെന്ന് സൈന്യം സെനറ്റ് കമ്മറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതിനാല്‍ പ്രതിരോധ തന്ത്രങ്ങള്‍ മെനയണമെന്നും പാക് സൈന്യം ആവശ്യപ്പെട്ടു.