ദാവൂദ് പാകിസ്ഥാനില്‍ ഇല്ല; കശ്മീര്‍ വിഷയം ഉൾപ്പെടുത്താതെ ഇനി ചർച്ചയില്ല: സർതജ് അസീസ്

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (16:51 IST)
ഇന്ത്യന്‍ നിലപാടുകളെ തള്ളി പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സർതജ് അസീസ് രംഗത്ത്. തര്‍ക്കപ്രദേശമായ കശ്മീര്‍ ഉള്‍പ്പെടുത്താതെയുള്ള ഒരു ചര്‍ച്ചയ്‌ക്കും പാകിസ്ഥാന്‍ ഒരുക്കമല്ല.  മുംബൈ സ്ഫോടന പരമ്പരക്കേസ് മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യന്‍ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പാക് നിലപാടിന് ലോക രാജ്യങ്ങളുടെ പിന്തുണയുണ്ട്. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ ലഘുകരിക്കാനാണ് ഇരു രാജ്യങ്ങളും മ്മിലുള്ള ചർച്ച ലക്ഷ്യമാക്കുന്നതെന്നും അസീസ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും അതിർത്തി സുരക്ഷ സേനയുടെ തലവൻമാർ തമ്മിൽ നാളെ ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തുമെന്നും അദേഹം പറഞ്ഞു.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ തമ്മിൽ കഴിഞ്ഞ മാസം ന‌ടത്താനിരുന്ന ചർച്ച റദാക്കിയിരുന്നു. വിഘടനവാദി നേതാക്കളെ പാകിസ്ഥാൻ ചർച്ചയ്ക്ക് ക്ഷണിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ നടത്താനിരുന്ന ചർച്ച റദാക്കിയത്.

വെബ്ദുനിയ വായിക്കുക