കാശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല: പാകിസ്ഥാന്‍

ചൊവ്വ, 13 ജനുവരി 2015 (17:55 IST)
കാശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസ്.  കശ്മീര്‍ പ്രശ്നം മുന്‍നിര്‍ത്തിയല്ലാതെ മറ്റൊരു ചര്‍ച്ചയ്ക്കും പാകിസ്ഥാന്‍ തയാറാല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പാകിസ്ഥാന്‍ ചര്‍ച്ച തുടങ്ങാനിരിക്കെ ഇന്ത്യയാണ് ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോയത്. കശ്മീരിലെ വിഘടന നേതാക്കളുമായി പാകിസ്ഥാന്‍ ചര്‍ച്ച നടത്തിയെന്ന് ആരോപിച്ചായിരുന്നു ചര്‍ച്ച ഉപേക്ഷിച്ചത്. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്നതിന്റെ പ്രധാന തെളിവാണ് ഇതെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.

അതേസമയം അതെസമയം പാകിസ്ഥാന്‍ നിലപാടുകള്‍ക്കെതിരെ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആഞ്ഞടിച്ചിരുന്നു. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന താലിബാനും ലഷ്‌കറെ തൊയിബയും ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്നുംഅമേരിക്കയ്ക്ക് മാത്രമല്ല അയല്‍ രാജ്യങ്ങള്‍ക്കും പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുകയാണെന്നും. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്നും ജോണ്‍ കെറി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, സര്‍ദാജ് അസീസ് എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു യുഎസ് വിദേശകാര്യ സെക്രട്ടറി.

അഫ്‌ഗാനിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യ തങ്ങള്‍ക്കെതിരെ  പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ദിവസം സർതാജ് അസീസ് പറഞ്ഞിരുന്നു. ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്താൻ പാകിസ്ഥാന് അസ്വീകാര്യമായ വ്യവസ്ഥകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്നും. കാശ്‌മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടാണ് ഇന്ത്യ പിന്തുടരുന്നതെന്നും. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് വരെ കാശ്‌മീർ പ്രശ്നത്തിൽ നിസഹകരണ മനോഭാവമാണ് ഇന്ത്യ തുടർന്നതെന്ന് സർതാജ് അസീസ് കുറ്റപ്പെടുത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക