ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പാണെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ഒക്‌ടോബര്‍ 2022 (08:56 IST)
ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പാണെന്ന് ലോകാരോഗ്യ സംഘടന. ഗാംബിയ എന്ന രാജ്യത്തെ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിനാണ് ഇന്ത്യ നിര്‍മ്മിത കഫ് സിറപ്പ് കാരണമായത്. ഡയറ്റ് തലിന്‍ ഗ്ലൈകോള്‍, എത്തിലിന്‍ ഗ്ലൈകോള്‍ എന്നിവ അപകടകരമായ അളവില്‍ കഫ് സിറപ്പില്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 
 
ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കഫ്‌സിറഫ് ആണ് ഇത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍